Sunday, December 1, 2013

ജാതകം

പട്ടി ചത്തു
ആത്മഹത്യയാണോ
കൊന്നതാണോ
എന്നൊരു സംശയം
ഒടുവിൽ
ചത്ത പട്ടിടെ ജാതകം  നോക്കി
കണിയാൻ ഗണിച്ചു പറഞ്ഞു
പട്ടിക്കു ദീർഘയുസ്സാണ്
തല്ലി കൊന്നാലും
ചാവില്ല .....

Thursday, November 28, 2013

ദാമ്പത്യവൃക്ഷം..

ദുർഗന്ധം കാണാനും,ബഹളം ശ്വസിക്കാനും,ചിത്രങ്ങൾ കേൾക്കാനും കഴിയുന്നത്‌ പോലെ പൊരുത്തക്കേടുകൾ കോർത്തിണക്കിയ ജീവിത വേരുകൾ ആഴത്തിലാണ്ടുപോയതായിരുന്നു ദാമ്പത്യവൃക്ഷം എന്ന തിരിച്ചറിവായപ്പോഴേക്കും പൂവും കായും ഇലകളും കൊഴിഞ്ഞു വെറുമൊരു ഉണക്കത്തടിയായിപോയിരുന്നു ഞാൻ.....

Saturday, November 23, 2013

      പാപി

മിനിഞ്ഞാന്നു മൂന്നു പാപം ചെയ്തു
കഠിനമായ  പശ്ചാത്താപം തോന്നി
പരിഹാരം പ്രാർത്ഥനയോ ...?
പാപമേറ്റ് പറച്ചിലോ ...?
ഒരുപാടാലോചിച്ചു ...
പ്രാർത്ഥിച്ചു ..
പാപവും ഏറ്റു പറഞ്ഞു ...
മനസ്സിനൊരു കുളിർമ തോന്നി..
ഇന്നലെ വീണ്ടും നാല് പാപങ്ങൾ  കൂടി ചെയ്തു
വീണ്ടും കഠിനമായി പശ്ചാത്തപിച്ചു
പ്രാർത്ഥിച്ചു...
 പാപവും ഏറ്റു പറഞ്ഞു ...
മനസ്സിന് വീണ്ടും കുളിർമ തോന്നി
ഇന്ന് വീണ്ടും ചെയ്തു പാപങ്ങൾ
പാപങ്ങളെണ്ണിയില്ല..
പ്രാർത്ഥിച്ചില്ല...
പശ്ചാത്തപിച്ചില്ല ..
പാപവും ഏറ്റു  പറഞ്ഞില്ല..
നാളത്തെ പാപവും കൂടി കഴിഞ്ഞിട്ട്
ഒന്നിച്ചു പ്രാർത്ഥിക്കാം
പശ്ചാതപിക്കാം ..
പാപമേറ്റ് പറയാം ..
മനസ്സിന് വീണ്ടും കുളിർമ തോന്നി